Cricket IPL Top News Uncategorised

മുംബൈയും ചെന്നൈയും രണ്ട് ഗ്രൂപ്പുകളില്‍; ഐപിഎല്‍ മത്സര ക്രമമായി

February 25, 2022

author:

മുംബൈയും ചെന്നൈയും രണ്ട് ഗ്രൂപ്പുകളില്‍; ഐപിഎല്‍ മത്സര ക്രമമായി

ഐപിഎല്ലിന്റെ ഏറ്റവും പുതിയ പതിപ്പിനായുള്ള ഫോർമാറ്റ് വെളിപ്പെടുത്തി ബിസിസിഐ. നിരവധി മാറ്റങ്ങളുമായാണ് ഐപിഎല്ലിന് ഇത്തവണ കൊടിയേറുന്നത്. 5 ടീമുകളായി തിരിച്ച 2 ഗ്രൂപ്പുകളായാകും ടൂർണമെന്റ് നടക്കുക.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 പതിപ്പിൽ 10 ടീമുകളും 14 ലീഗ്-സ്റ്റേജ് മത്സരങ്ങൾ കളിക്കും. ജയിച്ച ഐപിഎൽ കിരീടങ്ങളുടെ എണ്ണവും അവസാന മത്സരങ്ങളുടെ എണ്ണവും അടിസ്ഥാനമാക്കിയുള്ള സീഡിംഗ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അതിനാൽ യഥാക്രമം അഞ്ച്, നാല് തവണ ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും രണ്ട് ഗ്രൂപ്പുകളിലായി മാറി. രണ്ട് പുതിയ ടീമുകളായ ലഖ്നൌ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇടംപിടിച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർ ഗ്രൂപ്പ് എയിലാണ്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്.

Leave a comment

Your email address will not be published. Required fields are marked *