Cricket Cricket-International Top News

ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

February 25, 2022

author:

ഏഞ്ചലോ മാത്യൂസ് തിരിച്ചെത്തി, ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പരിചയ സമ്പന്നനായ ദിമുത് കരുണരത്‌നെയാണ് ടീമിനെ നയിക്കുക. ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ പരിഹരിച്ച് ഏഞ്ചലോ മാത്യൂസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

2017-ൽ അവസാന സന്ദർശനം നടത്തിയ ശ്രീലങ്കയ്‌ക്ക് ഏകദേശം അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. കൊവിഡ് ബാധിതനായ വനിന്ദു ഹസരംഗയെ പര്യടനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനാൽ ലങ്കയ്ക്ക് വൻനഷ്‌ടമാണ് ഉണ്ടാവുക. അതേസമയം വിരമിക്കൽ പ്രഖ്യാപിച്ച സുരംഗ ലക്മലിന്റെ അവസാന അന്താരാഷ്ട്ര പരമ്പരയായിരിക്കും ഇത്. ഇതുവരെ 68 ടെസ്റ്റുകൾ കളിച്ച താരം ഇതുവരെ 168 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് മാർച്ച് 4 ന് മൊഹാലിയിലും രണ്ടാം ടെസ്റ്റ് മാർച്ച് 12 മുതൽ ബെംഗളൂരുവിലും ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള തങ്ങളുടെ ടെസ്റ്റ് ടീമിനെ ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിരതയില്ലാത്ത ഫോമിനെത്തുടർന്ന് സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെയെയും ചേതേശ്വർ പൂജാരയെയും ഒഴിവാക്കിയാണ് ഇന്ത്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരും ഒഴിവാക്കപ്പെട്ടു. അതേസമയം രോഹിത് ശർമയ്ക്ക് ടെസ്റ്റിലെ സ്ഥിരം ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പരമ്പരയായി ഇതു മാറും.

ശ്രീലങ്കൻ ടീം

ദിമുത് കരുണരത്‌നെ (ക്യാപ്റ്റൻ), പാതും നിസാങ്ക, ലഹിരു തിരിമണ്ണെ, ധനഞ്ജയ ഡി സിൽവ (ഉപ നായകൻ), കുശാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ്, ദിനേശ് ചണ്ഡിമൽ, ചരിത് അസലങ്ക, നിരോഷൻ ഡിക്ക്വെല്ല, ചാമിക കരുണരത്‌നെ, ലഹിരു കുമാര, സുരംഗ ലക്മൽ, ദുഷ്മന്ത ചമീര, വിശ്വ ഫെർണാണ്ടോ, ജെഫ്രി വാൻഡർസെ, പ്രവീൺ ജയവിക്രമ, ലസിത് എംബുൽദേനിയ

Leave a comment