Cricket Cricket-International Top News

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി രോഹിത്തിന്റെ പേരിൽ

February 24, 2022

author:

ടി20 ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി രോഹിത്തിന്റെ പേരിൽ

പുരുഷ ടി20 അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി ഇന്ത്യൻ നായകൻ രോഹിത് ശർമ. സഹതാരം വിരാട് കോഹ്‌ലിയെയും ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെയും മറികടന്നാണ് താരം പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ലഖ്‌നൗവിൽ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 അന്താരാഷ്ട്ര മത്സരത്തിൽ വ്യക്തിഗത സ്‌കോർ 37-ൽ എത്തിയപ്പോൾ രോഹിത് ശർമ കിവീസ് താരം ഗുപ്റ്റിലിന്റെ 3299 റൺസ് മറികടന്ന് 3300 റൺസ് തികയ്ക്കുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് രോഹിത് സ്വന്തമാക്കി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിശ്രമം അനുവദിച്ചിരിക്കുന്ന കോലി 3296 റൺസെടുത്ത് പിന്നാലെയുണ്ട്. രോഹിതിനെയും ഗുപ്ടിലിനേക്കാളും വളരെ കുറച്ച് ഇന്നിംഗ്‌സുകൾ കളിച്ചിട്ടുള്ള മുൻ നായകന് ഫോർമാറ്റിൽ 50-ന് മുകളിൽ ശരാശരിയുണ്ട്. ടി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും രോഹിതിന്റെ പേരിലാണ്.

Leave a comment

Your email address will not be published. Required fields are marked *