Cricket Cricket-International Top News

ഇന്ത്യൻ പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു, ദസുൻ ഷനക നായകൻ

February 21, 2022

author:

ഇന്ത്യൻ പരമ്പരയ്ക്കുള്ള ലങ്കൻ ടീമിനെ പ്രഖ്യാപിച്ചു, ദസുൻ ഷനക നായകൻ

ഫെബ്രുവരി 24 മുതൽ 27 വരെ ലഖ്‌നൗവിലും ധർമശാലയിലും നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കേറ്റ അവിഷ്‌ക ഫെർണാണ്ടോ, നുവാൻ തുഷാര, രമേഷ് മെഡിസ് എന്നിവരെ ലങ്ക ഒഴിവാക്കിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ചാരിത് അസലങ്ക ഷാനകയാണ് വൈസ് ക്യാപ്‌റ്റൻ. കുശാൽ മെൻഡിസ്, പാത്തും നിസാങ്ക, ദിനേഷ് ചണ്ഡിമൽ, ധനുഷ്‌ക ഗുണതിലക എന്നിവരും ലങ്കൻ ടീമിന്റെ ഭാഗമാണ്.

Image

10.75 കോടി രൂപയ്ക്ക് മെഗാ ലേലത്തിൽ വാങ്ങിയ ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന വനിന്ദു ഹസരംഗയുടെ നേതൃത്വത്തിലുള്ള ശക്തമായ സ്പിൻ ബോളിംഗ് ആയുധമാക്കിയാണ് ശ്രീലങ്ക ഇന്ത്യയിലേക്ക് എത്തുന്നത്. മഹേഷ് തീക്ഷണയും ജെഫ്രി വാൻഡർസെയും ഓഫ് സ്പിന്നർ ആഷിയാൻ ഡാനിയേലും ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *