Hockey Top News

പുരുഷ ഹോക്കി: ലോക റാങ്കിങ്ങിൽ മുന്നോട്ട് കയറി ഇന്ത്യ

August 13, 2021

author:

പുരുഷ ഹോക്കി: ലോക റാങ്കിങ്ങിൽ മുന്നോട്ട് കയറി ഇന്ത്യ

ടോകിയോ ഒളിമ്പിക്സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ഇന്ത്യക്ക് സന്തോഷ വാർത്ത. പുരുഷ ഹോക്കിയിൽ റാങ്കിങ്ങിൽ ഒരു പടി മുന്നോട്ട് കയറി ഇന്ത്യ. നിലവിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോൾ റാങ്കിങ് വന്നപ്പോൾ മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ്.

ഒന്നാം സ്ഥാനത്ത് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാക്കളായ ബെൽജിയം ആണ്. രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും ആണ് ഉള്ളത്. ബെൽജിയത്തിന് 2716.861 പോയിന്റും, ഓസ്ട്രേലിയക്ക്‌ 2642.258പോയിന്റും ഇന്ത്യക്ക് 2362.038പോയിന്റും ആണുള്ളത്. നാലാം സ്ഥാനത്ത് നെതർലൻഡ്സ് ആണ്. ജർമ്മനി, ഇംഗ്ലണ്ട്, അര്ജന്റീന, ന്യൂസിലാൻഡ്, സ്പെയിൻ, കാനഡ എന്നി രാജ്യങ്ങൾ ആണ് യഥാക്രമം 5 മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.

Leave a comment