Hockey Olympics Top News

പുരുഷ ഹോക്കി; ഇന്ത്യക്ക് തോൽവി

August 3, 2021

author:

പുരുഷ ഹോക്കി; ഇന്ത്യക്ക് തോൽവി

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തോൽവി. ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം.

ഇനി വെങ്കലത്തിനായി ഇന്ത്യക്ക് ഇറങ്ങാം. ഓസ്ട്രേലിയ – ജർമ്മനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമുമായിട്ടായിരിക്കും ഇന്ത്യയുടെ മത്സരം. ഇന്ത്യക്ക് വേണ്ടി ഹാർമൻപ്രീതും, മന്ദീബും ഗോൾ നേടി.

1980 ന് ശേഷം ഒളിമ്ബിക്‌സ് ഫൈനലിന് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച്‌ വിജയപ്രതീക്ഷയും നിലനിര്‍ത്തി. എന്നാല്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ബെല്‍ജിയം മത്സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

Leave a comment