Boxing Olympics Top News

ടോകിയോ ഒളിംപിക്സിൽ രണ്ടാം മെഡലുറപ്പിച്ചു ഇന്ത്യ ; ലോവലീന സെമിഫൈനലിൽ

July 30, 2021

author:

ടോകിയോ ഒളിംപിക്സിൽ രണ്ടാം മെഡലുറപ്പിച്ചു ഇന്ത്യ ; ലോവലീന സെമിഫൈനലിൽ

ടോകിയോ ഒളിമ്പിക്സ് വനിതകളുടെ 69 കിലോ ബോക്സിങ്ങിൽ ചൈനീസ് താരത്തെ തോൽപിച്ചു ഇന്ത്യയുടെ ലോവ്ലീന സെമിയിൽ പ്രവേശിച്ചു. ചൈന തായിപെയ് തരമായ നീൻ ചിൻ ചെൻ ആണ് ലോവ്ലീനയോട് പരാജയം ഏറ്റുവാങ്ങിയത്. സ്കോർ 4-1. ചൈനീസ് താരം മുൻ ലോക ചാമ്പ്യൻ കൂടി ആണ്.

മീരഭായ് ചാനുവിന് ശേഷം മെഡൽ ഉറപ്പിക്കുന്ന താരമാണ് ലോവ്ലീന. ഇത് ഇന്ത്യയുടെ രണ്ടാം മെഡൽ നേട്ടം ആണ്. 23കാരിയായ ലവ്ലിന അസം സ്വദേശിയാണ്. ലോക ബോക്സിംഗ് ചാമ്ബ്യന്‍ഷിപില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്സ് ബോക്സിംഗില്‍ ഇന്‍ഡ്യയുടെ മൂന്നാമത്തെ മെഡലാണിത്.

Leave a comment