Cricket Top News Uncategorised

ശ്രീലങ്കക്ക് 4 വിക്കറ്റിന്റെ തകർപ്പൻ ജയം.

July 29, 2021

author:

ശ്രീലങ്കക്ക് 4 വിക്കറ്റിന്റെ തകർപ്പൻ ജയം.

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് തകർപ്പൻ ജയം. 4 വിക്കറ്റിനാണ് തകർത്തത്. ഇതോടെ പരമ്പര ഇപ്പോൾ സമനിലയിൽ ആണ്. അടുത്ത മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാം. ധനജ്ഞയ ഡി സിൽവ ആണ് മാൻ ഓഫ് തെ മാച്ച്. ആദ്യം ടോസ് നഷ്ട്ടപെട്ടു ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് ആണ് നേടാനായത്.

ഇന്ത്യക്ക് വേണ്ടി ശിക്കാർ ധവാൻ 40 റൺസ് നേടിയപ്പോൾ അരങ്ങേറ്റത്തിനെത്തിയ പടിക്കൽ 23 പന്തിൽ 29 റൺസ് നേടി. ഗെയ്ക്വാദ് 21 റൺസ് നേടി. ഒരിക്കൽ കൂടി സഞ്ജു നിരാശപ്പെടുത്തി. 7 റൺസ് മാത്രമാണ് നേടാനായത്. ധനാജ്ഞയ 2 വികറ്റ് നേടിയപ്പോൾ ചമീര, ഹാസരങ്ക, ദാസുൻ ശണക എന്നിവർ ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ശ്രീലങ്കക്ക് വേണ്ടി ഡി സിൽവ 40 റൺസ് നേടി ടോപ് സ്കോർർ ആയപ്പോൾ, ബാനുക 36 റൺസും നേടി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യദാവ് 2 വിക്കറ്റ് നേടിയപ്പോൾ, ബുവനേശ്വർ കുമാർ, ചേതൻ സക്കറിയ, വരുൺ ചക്രവർത്തി, രാഹുൽ ചാഹാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Leave a comment