Badminton Olympics Top News Uncategorised

ടോകിയോ ഒളിമ്പിക്സ്: പി വി സിന്ധു പ്രീ ക്വാർട്ടറിൽ

July 28, 2021

author:

ടോകിയോ ഒളിമ്പിക്സ്: പി വി സിന്ധു പ്രീ ക്വാർട്ടറിൽ

വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തകർപ്പൻ ജയം. ജയത്തോടെ സിന്ധു പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. സിന്ധു തോല്പിച്ചത് ഹോങ് കൊങ് താരമായ ചെയ്യുങ് ങാനെയാണ്. നേരിട്ടുള്ള സെറ്റുകൾക്കാണ് വിജയം നേടിയത്.സ്കോർ 21-9, 21-16. പ്രീ ക്വാർട്ടറിൽ ഡെന്മാർക്കിന്റെ മിയയെ നേരിടും.

ആദ്യ സെറ്റിൽ പൂർണ ആദ്യപത്യത്തോടെയാണ് സിന്ധു നേടിയത്. പക്ഷെ രണ്ടാം സെറ്റിൽ ഒന്ന് പതറിയെങ്കിലും അതിവേഗം എതിരാളിയെ പിന്നിലാക്കി.ഗ്രൂപ്പ്‌ ഘട്ടത്തിൽ രണ്ട് മത്സരവും ജയിച്ചാണ് സിന്ധു പ്രീ ക്വാർട്ടറിൽ കടന്നത്. ബാഡ്മിന്റനിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ ആണ് സിന്ധു.

Leave a comment