Olympics Top News Uncategorised

ടോകിയോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ പരാജയം

July 25, 2021

author:

ടോകിയോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ പരാജയം

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ ഗ്രൂപ്പ്‌ മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ആണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയത്. പക്ഷെ ആ നിലവാരത്തിനൊത്ത പ്രകടനം കാഴ്ച വെക്കാൻ ഇന്ത്യക്ക് കഴിഞ്ഞില്ല.

ഓസ്ട്രേലിയക്ക് വേണ്ടി ടിം ബ്രാൻഡ്, ജോഷുവ ബെൽറ്സ്, ഡാനിയേൽ ജെയിംസ്, ഫ്ലിൻ ആൻഡ്രു ഓഗിൽവു, ജെറിമി തോമസ് എന്നിവർ ഓസ്ട്രേലിയക്കായി ഗോളുകൾ നേടി.ദിൽപ്രീത് സിംഗ് ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.

ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്ക് മൂന്ന് പോയിന്റ് ഉണ്ട്‌. രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ചൊവ്വാഴ്ച സ്പെയിനിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a comment

Your email address will not be published. Required fields are marked *