European Football Foot Ball Top News transfer news

ചാലനോളൂ ഇനി ഇന്റർ മിലാന്റെ താരം

June 23, 2021

ചാലനോളൂ ഇനി ഇന്റർ മിലാന്റെ താരം

എ.സി മിലാന്റെ സ്റ്റാർ പ്ലേയ് മേക്കർ ഹക്കാൻ ചാലനോളൂ ബദ്ധവൈരികളായ ഇന്റർ മിലാനിലേക്ക്. ഫ്രീ ഏജന്റ് ആയിട്ടാണ് ഈ 27 കാരനായ തുർക്കി വംശജൻ കൂടുമാറിയത്. ഫ്രീ ഏജന്റ് ആയി മിലാനു നഷ്ടപ്പെടുന്ന രണ്ടാത്തെ താരമാണ് ഹക്കാൻ. നേരത്തെ ഡോണാറൂമാ പി.എസ്. ജി യിൽ പോയതും കരാർ പൂർണമായും അവസാനിച്ചാണ്.

മൂന്ന് വർഷത്തേക്കാണ് ഇന്റർ ചാലനോളുവിന് കരാർ നൽകിയിരിക്കുന്നത്. ക്രിസ്റ്റ്യൻ എറിക്‌സൺ ഇനി കളിയ്ക്കാൻ സാധ്യത ഇല്ലാത്തതിനാൽ ആണ് മറ്റൊരു പ്ലേയ് മേക്കറെ ഇന്റർ തേടിയത്. അഴകാർന്ന കേളിമികവ് കൊണ്ട് ജർമനിയിലും ഇറ്റലിയിലും പേരെടുത്ത താരമാണ് ഹക്കാൻ. പക്ഷെ പരിക്കുകൾ കഴിഞ്ഞ സീസണെ അലട്ടിയിരുന്നു. മാത്രമല്ല യൂറോ കപ്പും അദ്ദേഹത്തെ സംബന്ധിച്ചു നിരാശാജനകമായിരുന്നു.

#transfers #intermilan #serieA

Leave a comment