Cricket Cricket-International Top News

തുടരെ തുടരെ വിക്കെറ്റുകൾ നഷ്ടമായി ഇന്ത്യ; ജഡേജയും ഇഷാന്തും ക്രീസിൽ

June 20, 2021

തുടരെ തുടരെ വിക്കെറ്റുകൾ നഷ്ടമായി ഇന്ത്യ; ജഡേജയും ഇഷാന്തും ക്രീസിൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോൾ ഇന്ത്യ 211/7 എന്ന നിലയിലാണ്. 15 റൺസുമായി രവീന്ദ്ര ജഡേജയും 2 റൺസുമായി ഇഷാന്ത് ശർമയുമാണ് ക്രീസിൽ.

146/3 എന്ന നിലയിൽ ദിനം തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ കൊഹ്‌ലിയെ നഷ്ടമായി. ജെമീസൺ വിക്കറ്റിന് മുമ്പിൽ കൊഹ്‌ലിയെ [44] കുടുക്കുകയായിരുന്നു. അനാവശ്യമായ ഷോട്ടിന് ശ്രമിച്ച പന്തിനേയും [4] ജെമീസൺ പവലിയനിലേക്ക് മടക്കി. ഒരു അർദ്ധ സെഞ്ചുറിക്ക് ഒരു റൺസ് അകലെ രഹാനയും വീണു. വാഗ്നർ ആണ് രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അശ്വിനെ [22] മടക്കിയത് സൗത്തി ആണ്. ഒരു ഫോർ അടിച്ചതിന്റെ ആവേശത്തിൽ അടുത്ത പന്തും ഡ്രൈവ് ചെയ്ത അശ്വിന് പിഴച്ചു. സ്ലിപ്പിൽ ടോം ലതാതിന് ക്യാച്ച് നൽകി അദ്ദേഹവും മടങ്ങി.

20 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്ത കയിൽ ജെമീസൺ ആണ് ഇന്ത്യക്ക് കൂടുതൽ പ്രഹരം ഏല്പിച്ചത്. രണ്ടു വിക്കറ്റ് എടുത്ത വാഗ്നർ ജെമീസണ് മികച്ച പിന്തുണ നൽകി. സൗത്തിക്കും ബൗൾട്ടിനും ഓരോ വിക്കറ്റ് വീതം ഉണ്ട്.

Leave a comment