European Football Foot Ball Top News transfer news

അഗ്വേറൊ, വൈനാൽഡം, ഗാർഷ്യ; രണ്ടും കൽപ്പിച്ചാണ് ബാഴ്സ

May 25, 2021

അഗ്വേറൊ, വൈനാൽഡം, ഗാർഷ്യ; രണ്ടും കൽപ്പിച്ചാണ് ബാഴ്സ

ലിവർപൂൾ മധ്യനിരയുടെ നെടും തൂണും ഡച്ച് വംശജനുമായ ഗിനി വൈനാൽഡം സ്പൈനിലേക്ക് ചേക്കേറുന്നു. ഈ ജൂണിൽ ലിവർപൂളുമായി നിലവിലെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഒരു ഫ്രീ ഏജന്റ് ആയി ബാഴ്സയ്ക്ക് ഗിനിയെ സൈൻ ചെയ്യാനാകും. സെർജിയോ അഗ്വേറോയെയും ഫ്രീ ഏജന്റ് ആയി ബാഴ്സ സൈൻ ചെയ്യാനിരിക്കെ ആണ് ഈ വാർത്ത വെളിയിൽ വന്നത്. എറിക് ഗാർഷ്യയും ബാഴ്സയിലേക്കെന്നാണ് ലോക പ്രശസ്ത സ്പോർട്സ് ജേര്ണലിസ്റ് ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തിയത്.

2024 വരെ ആണ് ബാഴ്സ ഗിനിക്ക് കരാർ നൽകിയിരിക്കുന്നത്. എറിക് ഗാർഷ്യയുമായി 5 വർഷത്തെ കരാർ എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടു വർഷത്തെ കരാർ ആയിരിക്കും അഗ്വേറോക്ക് ക്ലബ് വാഗ്ദാനം ചെയ്യുക. മെംഫിസ് ഡീപേയ്ക്കായും ക്ലബ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്. വൈനാൽഡത്തിനായി ബയേണും പി.എസ്.ജി യും രംഗത്തുണ്ടായിരുന്നെങ്കിലും താരത്തിന് താല്പര്യം ബാഴ്സ ആയിരുന്നു. എല്ലാവരും ഫ്രീ ഏജന്റുമാർ ആണ് എന്നുള്ളതാണ് ഇതിലെ പ്രധാന പ്രിത്യേകത.

യൂറോ കപ്പ് പല താരങ്ങളുടെയും വില ഉയർത്താൻ സാധ്യത ഉണ്ട്. ആയതിനാൽ പ്രധാന ക്ലബ്ബുകൾ എല്ലാം തങ്ങൾ നോക്കി വെച്ചിരിക്കുന്ന താരങ്ങളെ സൈൻ ചെയ്യുന്ന തിരക്കിലാണ്.

Leave a comment