Cricket Cricket-International Top News

ഏകദിന റാങ്കിങ്ങിൽ കൊഹ്‌ലിയെ മറികടന്ന് ബാബർ ഒന്നാമത് – മാറ്റം 1600 ദിവസത്തിന് ശേഷം

April 7, 2021

ഏകദിന റാങ്കിങ്ങിൽ കൊഹ്‌ലിയെ മറികടന്ന് ബാബർ ഒന്നാമത് – മാറ്റം 1600 ദിവസത്തിന് ശേഷം

മിന്നും ഫോമിൽ നിക്കുന്ന പാക് ക്യാപ്റ്റനും ഓപ്പണിങ് ബാറ്സ്മാനും ആയ ബാബർ ആസം ഏകദിന റാങ്കിങ്ങിൽ ഒന്നാമതായി എത്തി. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മൂന്നാം ഏകദിനത്തിൽ 94 റൺസിന് പുറത്തായ പ്രകടനമാണ് ബാബറിന് നേട്ടം കൈവരിക്കാൻ സഹിച്ചത്. 1600 ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.

ഒന്നാം സ്ഥാനത്തുള്ള ബാബറിന് 858 പോയിന്റ് ആണ് ഉള്ളത്. 857 [പോയിന്റുമായി കോഹ്ലി തൊട്ട് പുറകിൽ തന്നെ ഉണ്ട്. 825 പോയിന്റ് ഉള്ള രോഹിത് ശർമ്മ മൂന്നാമതും 801 പോയിന്റ് ഉള്ള റോസ് ടെയ്ലർ നാലാമതും നിൽക്കുന്നു.

Leave a comment