Cricket Foot Ball Top News transfer news

ബാഴ്സ, യുവ, പി.സ്.ജി.- അഗ്വേറോക്ക് പിറകിൽ യൂറോപ്യൻ വമ്പന്മാർ

March 29, 2021

ബാഴ്സ, യുവ, പി.സ്.ജി.- അഗ്വേറോക്ക് പിറകിൽ യൂറോപ്യൻ വമ്പന്മാർ

നീണ്ട 11 വർഷത്തെ മാഞ്ചസ്റ്റർ ജീവിതം അവസാനിപ്പിക്കാൻ കുൻ അഗ്വേറൊ ഒരുങ്ങുന്നു. 32 വയസ്സ് പ്രായമുള്ള താരത്തിന്റെ കരാർ ഈ ജൂണോടു കൂടി അവസാനിക്കും. കരാർ പുതുക്കാൻ ഗാർഡിയോള തയ്യാറല്ല എന്നാണ് വാർത്തകൾ. ഫ്രീ ഏജൻറ് ആയി മാറുന്ന താരത്തെ നോട്ടമിട്ടു മൂന്ന് വൻകിട ക്ലബ്ബുകൾ ഇപ്പോൾ തന്നെ രംഗത്തുണ്ട്. താരവുമായി എത്രയും പെട്ടന്ന് കരാറിൽ ഏർപെടാനായി അവർ ശ്രമങ്ങളും തുടങ്ങി. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക ഞെരുക്കം, വൻ കിട ക്ലബ്ബുകൾ ഫ്രീ ഏജന്റുമാരെ കൂടുതൽ ആശ്രയിക്കാൻ നിർബന്ധിതരാക്കും. ഇത് അഗ്വേറോക്ക് ഗുണം ചെയ്യും എന്ന് വേണം മനസിലാക്കാൻ.

സുവാരസിന്റെ വിടവ് നികത്താൻ പാടുപെടുന്ന ബാഴ്സ അഗ്വേറോയ്ക്കായി രംഗത്തുണ്ട്. മെസ്സിയെ പിടിച്ചു നിറുത്താൻ പാട് പെടുന്ന ബാഴ്സ മാനേജ്‌മന്റ്, അര്ജന്റീനിയൻ സഹകളിക്കാർ തമ്മിലുള്ള സൗഹ്രദവും ഉപയോഗിക്കുന്നതാണോ എന്നും സംശയം ഉയരുന്നുണ്ട്.

റൊണാൾഡോയ്ക്ക് നല്ലൊരു കൂട്ടുകെട്ട് എന്ന അർത്ഥത്തിൽ യുവന്റസും താരത്തിനായി രംഗത്തുണ്ട്. അഗ്വേറോയുടെ കടുത്ത ആരാധകൻ എന്ന സ്വയം വിശേഷിപ്പിച്ച പോച്ചടിനോ, പി.സ്.ജി. മാനേജർ ആയത് താരത്തിന് ഫ്രാൻസിൽ നിന്ന് വിളിവരാനും കാരണമായി. ഏതായാലും സിറ്റി കരാർ പുതുക്കില്ല എന്നറിയിച്ചതോടു കൂടി മറ്റൊരു മാഞ്ചസ്റ്റർ ഇതിഹാസം കൂടി ഇംഗ്ലണ്ട് വിടാൻ തയ്യാറാകുന്നു.

Leave a comment