Cricket Cricket-International Top News

ബ്രോഡിന് മുന്നിൽ മറുപടി ഇല്ലാതെ വിൻഡീസ്; 197 റൺസിന്‌ പുറത്ത്.

July 26, 2020

ബ്രോഡിന് മുന്നിൽ മറുപടി ഇല്ലാതെ വിൻഡീസ്; 197 റൺസിന്‌ പുറത്ത്.

റിച്ചാർഡ്‌സ് – ബോതം ടെസ്റ്റ് സീരീസ് വിൻഡീസിന്റെ കയ്യിൽ നിന്ന് മെല്ലെ അകലുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ ഇന്നിങ്സിൽ വെറും 197 റൺസിന് പുറത്തു. ഇംഗ്ലണ്ടിന് 178 റൺസ് ലീഡ്.

137/ 6 എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച വിൻഡീസിനെ അനായാസം ഇംഗ്ലീഷ് ബൗളർമാർ പൂട്ടികെട്ടി. ജേസൺ ഹോൾഡർ ഒരറ്റത്തു നിന്ന് ചെറുത്ത്നിൽപ്പിന് ശ്രമിച്ചെങ്കിലും വാലറ്റം ഒന്നാകെ വീണു. ലഞ്ചിന് മുമ്ബ് ഇംഗ്ലീഷ് ബൗളർമാർ വിൻഡീസിനെ ചെറിയ സ്കോറിന് ഓൾ ഔട്ട് ആക്കി. ശേഷിച്ച 4 വിക്കറ്റും വീഴ്ത്തിയത് സ്റ്റുവേർട് ബ്രോഡ് ആയിരുന്നു. വെറും 14 ഓവർ എറിഞ്ഞ അദ്ദേഹം വീഴ്ത്തിയത് 6 വിൻഡീസ് വിക്കറ്റുകൾ ആണ്.

Leave a comment