Foot Ball Top News

യൂറോപ്പ ലീഗ് : ആർസെനലിനു തകർപ്പൻ ജയം

October 4, 2019

author:

യൂറോപ്പ ലീഗ് : ആർസെനലിനു തകർപ്പൻ ജയം

ബെൽജിയൻ ക്ലബ്ബായ സ്റ്റാൻഡേർഡ് ലീഗിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത് ആർസെനൽ യൂറോപ്പ ലീഗിൽ തങ്ങളുടെ രണ്ടാം ജയം നേടി. ആര്സെനലിന്റെ ബ്രസീലിയൻ യുവ താരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ സവിശേഷത. വില്ലോക്, സെബാലോസ് എന്നിവരായിരുന്നു പീരങ്കിപ്പടയുടെ മറ്റു സ്കോറർമാർ.

എമിരേറ്റ്സിൽ നടന്ന മത്സരത്തിൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവ നിരയെ പരീക്ഷിച്ച എമേറിയുടെ തന്ത്രം തുടക്കത്തിൽ തന്നെ ഫലം കണ്ടു. ആദ്യ 22മിനുട്ടിൽ തന്നെ മൂന്നു ഗോൾ അടിച്ചു കൂട്ടി ആര്സെനലിന്റെ യുവതാരങ്ങൾ മത്സരം വരുതിയിലാക്കി. 13ആം മിനുട്ടിൽ ഒരു ക്ലാസ്സിക്‌ ഹെഡറിലൂടെ മാർട്ടിനെല്ലി ഗണ്ണേഴ്സിന്റെ അക്കൗണ്ട് തുറന്നു. 2മിനുട്ടിനുള്ളിൽ തന്നെ മറ്റൊരു മികച്ച ഷോട്ടിലൂടെ തന്റെ രണ്ടാം ഗോളും ബ്രസീലിയൻ താരം നേടി. 22ആം മിനുട്ടിൽ ജോ വില്ലൊക്കിലൂടെ മൂന്നാം ഗോൾ നേടിയ ശേഷം ആർസെനാൽ കളിയുടെ വേഗം കുറച്ചു. രണ്ടാം പകുതിയിൽ 56ആം മിനുട്ടിൽ മാർട്ടിനെല്ലിയുടെ തന്നെ ക്രോസ്സ് വലയിലാക്കി സെബാലോസ് ആര്സെനലിന്റെ നാലാം ഗോളും നേടി. അതിനു ശേഷവും ആർസെനലിനു ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും നഷ്ടമാക്കുകയാണുണ്ടായത്. ഞായറാഴ്ച ബോൺമൗത്തിനെ നേരിടുന്ന ഗണ്ണേഴ്സിന് ടിർണി, ബെല്ലറിൻ, ഹോൾഡിങ് എന്നിവർ ഇന്ന് മുഴുവൻ സമയവും കളിച്ചത് ഡിഫെൻസിൽ കൂടുതൽ ഓപ്ഷൻ ലഭിക്കും എന്ന ശുഭ സൂചകമാണ്.

Leave a comment