ട്രാൻസ്ഫർ ന്യൂസ് : അലക്സ് ഇവോബി എവർട്ടനിലേക്ക്
ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഏതാനും നിമിഷങ്ങൾ അവശേഷിക്കെ അപ്രതീക്ഷിതമായി ആര്സെനലിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡർ അലക്സ് ഇവോബിയെ സ്വന്തമാക്കി എവർട്ടൻ. താരത്തിന്റെ മെഡിക്കൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ BBC ജേർണലിസ്റ്റ് ഡേവിഡ് ഓൺസ്റ്റീൻ ട്വീറ്റ് ചെയ്തു. ഏകദേശം 40മില്യൺ പൗണ്ടിനാണ് കരാർ ഉറപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ഇന്നലെ എവെർട്ടൻ സമർപ്പിച്ച 30മില്യൺ ഓഫർ ആർസെനാൽ നിരസിച്ചിരുന്നു. ആർസെനാൽ അക്കഡമിയിലൂടെ വന്ന 23കാരനായ ഇവോബിയുടെ ഈ അപ്രതീക്ഷിത ട്രാൻസ്ഫെറിനെ കുറിച്ച് ആർസെനാൽ ആരാധകർക്കിടയിൽ സമ്മിശ്ര പ്രതീകരണമാണ് ഉയരുന്നത്.






































