Foot Ball Top News transfer news

ഫ്രഞ്ച് ലോക കപ്പ് ജേതാവ് ജിബ്രിൽ സിഡിബെ ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

August 8, 2019

ഫ്രഞ്ച് ലോക കപ്പ് ജേതാവ് ജിബ്രിൽ സിഡിബെ ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

ഈ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ സജീവമായി നിന്ന ഇംഗ്ലീഷ് ക്ലബ് ആണ് എവെർട്ടൺ. യൂറോപ്പ ലീഗിലേക്കുള്ള പോരാട്ടത്തിൽ ലെസ്റ്ററും വൂൾവ്‌സും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ അവർക്ക് പുതിയ കാലുകൾ നേടിയേ തീരു. ഇറ്റാലിയൻ സെൻസേഷൻ മൊയ്‌സീ കീനെ യുവന്റസിൽ നിന്ന് എത്തിച്ചു അവർ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ ലോക കപ്പ് ജേതാവ് കൂടി ആയ ജിബ്രിൽ സിഡിബെയെ ഫ്രഞ്ച് ക്ലബ് ആയ മൊണാക്കോയിൽ നിന്ന് അവർ സ്വന്തമാക്കിയിരുന്നു.

2016 -17 സീസണിൽ മൊണാകൊ ഫ്രഞ്ച് ചാമ്പ്യന്മാരായപ്പോൾ എംബപ്പേ, ബെർണാഡോ സിൽവ തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു സിഡിബെ. ഈ പ്രകടനമാണ് 2018 ലോക കപ്പിനുള്ള ഫ്രഞ്ച് ടീമിൽ സിഡിബെയെ എത്തിച്ചത്. ഇരു വിങ്ങിൽ നിന്നും എതിർ മുഖത്തേക്ക് പായാനുള്ള കഴിവാണ് അദ്ദേഹത്തിന്റെ ശക്തി.

ഒരു വർഷത്തെ ലോണിൽ ആണ് എവെർട്ടൺ ഈ 27 വയസ്സ് കാരനെ ടീമിൽ എത്തിച്ചത്. പക്ഷെ അടുത്ത വര്ഷം കരാർ സ്ഥിരപ്പെടുത്താനുള്ള വ്യവസ്ഥയും ഉണ്ട്. കീനിന്റെ കൂടെ സിഡിബെയും കൂടി ചേരുമ്പോൾ പ്രീമിയർ ലീഗിലെ കറുത്ത കുതിരകളാകാൻ എവെർട്ടന് സാധിക്കുമെന്ന് അനുമാനിക്കാം.

Leave a comment