Foot Ball Top News transfer news

ആർസെനൽ പ്രതിരോധം കാക്കാൻ ടിർണി എത്തുന്നു, മെഡിക്കൽ ഇന്ന്

August 8, 2019

author:

ആർസെനൽ പ്രതിരോധം കാക്കാൻ ടിർണി എത്തുന്നു, മെഡിക്കൽ ഇന്ന്

ആർസെനൽ ആരാധകർക്ക് സന്തോഷവാർത്ത. രണ്ടു മാസത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് ഒടുവിൽ കെൽറ്റിക് പ്രതിരോധ താരം കീറൺ ടിർണി ആര്സെനലിലേക്ക്. കെൽറ്റിക് ആവശ്യപ്പെട്ട തുക നൽകാൻ ആർസെനാൽ കഴിഞ്ഞ ദിവസം ധാരണയിലെത്തി. ഇതോടെ ടിർണി മെഡിക്കലിനായി ലണ്ടനിലേക്കു തിരിച്ചു. നേരത്തെ, കെൽറ്റിക് 25മില്യൺ പൗണ്ട് വിലയിട്ടിരുന്ന താരത്തിന് വേണ്ടി ആര്സെനലിന്റെ 2ഓഫറുകൾ ഇനിഷ്യൽ പേയ്‌മെന്റ് കുറവാണെന്ന കാരണത്താൽ നിരസിക്കുകയുണ്ടായിരുന്നു .


മികച്ച ഡിഫെൻസിവ് റെക്കോർഡിനൊപ്പം ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ 2 പൊസിഷനിലും കളിക്കാൻ കഴിവുള്ള ടിർനിയുടെ സേവനം ലഭിക്കുന്നതോടെ, ആര്സെനലിന്റെ പ്രതിരോധത്തിലെ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ട്രാൻസ്ഫർ മാർക്കറ്റ് അവസാനിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കേ ഗണ്ണേഴ്‌സ്‌ തങ്ങളുടെ ഏറ്റവും വലിയ പോരായ്മയായ ഡിഫെൻസ് ശക്‌തിപ്പെടുത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. ചെൽസി താരം ഡേവിഡ് ലൂയിസ്, ജുവെന്റസ് താരം റൂഹാനി എന്നിവരേം ആർസെനൽ ക്യാമ്പിലേക്ക് എത്തിക്കാൻ ചർച്ചകൾ തുടരുകയാണ്. ടിർണിക്കൊപ്പം ഈ നീക്കങ്ങളും വിജയിക്കുകയാണെങ്കിൽ ഈ വർഷം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിലേക്ക് ആര്സെനലും ഒരു വെല്ലുവിളി ഉയർത്തുമെന്നുറപ്പ്.

Leave a comment