Foot Ball Top News transfer news

ട്രാൻസ്ഫർ ന്യൂസ്‌ : ഇരട്ട സൈനിംഗുമായി ആർസെനൽ

July 26, 2019

author:

ട്രാൻസ്ഫർ ന്യൂസ്‌ : ഇരട്ട സൈനിംഗുമായി ആർസെനൽ

കാത്തിരിപ്പിനു വിരാമമിട്ട് ഫ്രഞ്ച് താരം സലീബയുടെയും സ്പാനിഷ് താരം ഡാനി സെബാലോസിന്റെയും സൈനിങ്‌ ആർസെനാൽ അന്നൗൻസ് ചെയ്തു. ഇന്നലെ ക്ലബ്‌ ഒഫീഷ്യൽ പേജിലൂടെയാണ് വാർത്ത പുറത്ത് വിട്ടത്.

18കാരൻ വില്യം സലീബ കരാർ പ്രകാരം ഈ സീസണിൽ ഗണ്ണേഴ്സിനൊപ്പം ഉണ്ടാവില്ല, 2019-20 സീസൺ തന്റെ നിലവിലെ ക്ലബ്ബായ സെന്റ് എറ്റിനെയിൽ ലോണിൽ തുടരും.

സ്പാനിഷ് U-21താരവും നിലവിൽ റയൽ മാഡ്രിഡ്‌ ടീമംഗവുമായ ഡാനി സെബാലോസ് 1വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ആര്സെണലിൽ എത്തിയിരിക്കുന്നത്. സീസൺ അവസാനം ജുവന്റസിലേക്ക് പോയ ആരോൺ രാംസെയുടെ ജേഴ്സി നമ്പർ 8ഇൽ ആയിരിക്കും സെബാലോസ് ഗണ്ണേഴ്സിന് വേണ്ടി കളത്തിലിറങ്ങുക.

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ 2ആഴ്ച മാത്രം ബാക്കി നിൽക്കേ ഏറെ ചർച്ചകൾക്കിടയാക്കിയ കീറൺ ടിർനീ, വിൽഫ്രഡ് സാഹ എന്നിവർ കൂടി ആർസെനാൽ ക്യാമ്പിലേക്ക് വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *