Foot Ball Top News transfer news

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : സാലീബയുടെ ട്രാൻസ്‌ഫർ സ്ഥിതീകരിച്ച് സെന്റ് എറ്റിനെ

July 20, 2019

author:

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : സാലീബയുടെ ട്രാൻസ്‌ഫർ സ്ഥിതീകരിച്ച് സെന്റ് എറ്റിനെ

18കാരൻ ഫ്രഞ്ച് താരം വില്യം സാലീബയുടെ ആര്സെനലിലേക്കുള്ള 30മില്യൺ യൂറോ ട്രാൻസ്ഫർ വാർത്ത സ്ഥിതീകരിച്ച് താരത്തിന്റ ഇപ്പോഴത്തെ ക്ലബ്ബായ സെന്റ് എറ്റിനെ സൂപ്പർവൈസറി ബോർഡ് പ്രസിഡന്റ്‌ ബെർണാഡ് കയാഷിയോ. ആര്സെനലിലേക്കുള്ള സാലീബയുടെ ട്രാൻസ്ഫർ ശെരിയായ ട്രാക്കിലാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭാവി വാഗ്ദാനമെന്നു വിശേഷിപ്പിക്കുന്ന ഈ ടീനേജ് ഡിഫെൻഡറിന് വേണ്ടി ആര്സർണലിന്റെ എതിരാളികളായ ടോട്ടൻഹവും ശക്‌തമായി രംഗത്തുണ്ടായിരുന്നു. എന്നാൽ എമിററ്സിൽ ജോയിൻ ചെയ്യാൻ സലീബ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടീം മെഡിക്കൽ കൂടി കഴിഞ്ഞാൽ മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ആര്സെനാലും സെന്റ് എറ്റിനെയുമായുള്ള കരാർ പ്രകാരം 2019-20 സീസൺ സാലീബ എറ്റിനെയിൽ ലോണിൽ തുടരുകയും അടുത്ത സീസണിൽ ഗണ്ണേഴ്സിലേക്ക് പെർമനെന്റായി വരികയും ചെയ്യും.

Leave a comment