Foot Ball Top News transfer news

ലൂക്ക മോഡ്രിച്ചിനെ എ.സി.മിലാന് വേണം

July 17, 2019

ലൂക്ക മോഡ്രിച്ചിനെ എ.സി.മിലാന് വേണം

ക്രിസ്ത്യൻ എറിക്സൺ, പോൾ പോഗ്ബ എന്നീ പേരുകൾ റയൽ മാഡ്രിഡുമായി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ മൂന്നു തവണയും ലീഗ് ബാഴ്സക്ക് അടിയറവ് വെച്ചത് ആവർത്തികതിരക്കാനുള്ള തത്രപ്പാടിലാണ് അവർ. പുതിയ അഞ്ചു കളിക്കാരെ ടീമിൽ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ കൂടി അയാൾ ടീം സന്തുലിതമാകും. മോഡ്രിച് നല്ല ഒരു അറ്റാക്കിങ് മിഡ്‌ഫീൽഡർ ആണെങ്കിലും പ്രായം 33 കഴിഞ്ഞിരിക്കുന്നു. ആയതിനാൽ അയാൾക്ക് പറ്റിയ ഒരു പകരക്കാരനെ എങ്കിലും എത്തിക്കാനുള്ള ശ്രമത്തിലാണ് മാഡ്രിഡ്. പക്ഷെ പുതിയ മുഖങ്ങളുടെ വരവ് ആദ്യ പതിനൊന്നിൽ ഇടം പിടിക്കാനുള്ള അദ്ദേഹത്തിന്റെ സാധ്യതകളെ സാരമായി ബാധിക്കും.

ഈ അവസരം മുതലാക്കാനാണ് ഇറ്റാലിയൻ ടീം ആയ എ.സി.മിലാന്റെ ശ്രമം. താരത്തിന്റെ ഏജന്റുമായി ചർച്ചകൾ അവർ തുടങ്ങി കഴിഞ്ഞിരിക്കുന്നു. മോഡ്രിച്ചിന് പറ്റിയ ശമ്പളം കൊടുക്കാൻ ക്ലബ് തയ്യാറായേക്കും. പക്ഷെ ഇരു ടീമുകളും തമ്മിൽ തുകയുമായി ബന്ധപെട്ടു ധാരണ ആകാനുണ്ട്. 30 മില്യൺ യൂറോ എങ്കിലും കിട്ടണം എന്ന നിലപാടിലാണ് മാഡ്രിഡ്.

Leave a comment