Foot Ball Top News transfer news

കോസ്റ്റ മടങ്ങി വരുന്നു പ്രീമിയർ ലീഗിലേക്ക് – അതും കറുത്ത കുതിരകളായ വൂൾവ്‌സിൽ

July 11, 2019

കോസ്റ്റ മടങ്ങി വരുന്നു പ്രീമിയർ ലീഗിലേക്ക് – അതും കറുത്ത കുതിരകളായ വൂൾവ്‌സിൽ

പ്രീമിയർ ലീഗിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കർ എന്ന് പേരെടുത്ത ആളാണ് സ്പാനിഷ്‌കാരനായ ഡിയേഗോ കോസ്റ്റ. വെറും വാശിയും കലർന്ന അദ്ദേഹത്തിന്റെ സ്വഭാവം പലപ്പോഴും പ്രധിരോധകരുമായി സംഘർഷത്തിലും എത്തിച്ചിട്ടുണ്ട്. ഏതായാലും ഡിഫൻഡ് ചെയ്യാൻ വലിയ ബുദ്ധിമുട്ടുള്ള കളിക്കാരൻ തന്നെയാണ് കോസ്റ്റ.അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ചെൽസിയിൽ എത്തിയ താരം അവരെ ചാമ്പ്യന്മാർ ആക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കോച്ചുമായി പിണങ്ങി തിരിച്ചു അത്ലറ്റികോയിൽ പോവുകയാണ് ഉണ്ടായത്.

ഇപ്പോൾ അദ്ദേഹം തിരിച്ചു ഇംഗ്ലണ്ടിലേക്ക് വരുന്നു. അതും വലിയ ടീമുകളുടെ പേടി സ്വപ്നമായ വൂൾവസിലേക്കും. കറുത്ത കുതിരകൾ എന്ന് മുദ്രചാർത്തപ്പെട്ട വൂൾവസിന് പറ്റിയ മുതൽക്കൂട്ട് തന്നെയാകും 31 വയസ്സുള്ള കോസ്റ്റ. 23 മില്യൺ യൂറോ കൊടുത്താണ് താരത്തിനെ ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കുന്നത്. ഈ തുകകക്ക് അനുയോജ്യനായ കളിക്കാരൻ തന്നെയാണ് കോസ്റ്റ. ഏതായാലും ഇദ്ദേഹത്തിന്റെ വരവോടെ പ്രീമിയർ ലീഗിന്റെ വാശിയും വീറും കൂടും എന്നതിൽ തർക്കമില്ല. പ്രായം ഏറിവരുന്നതും ജാവോ ഫെലിക്സിന്റെ വരവും കോസ്റ്റയെ അത്ലറ്റികോയിൽ ഒരു പരിധി വരെ അധികപ്പറ്റാക്കി. താരത്തിനും ഈ മാറ്റം നല്ല തുടക്കത്തിന് കാരണം ആകും.

Leave a comment