ബുഫൊൺ തിരികെ യുവന്റസിൽ എത്തി
ഒരു വർഷത്തെ പ്രവാസ വാസത്തിനു ശേഷം ഇതിഹാസ ഗോൾ കീപ്പർ ബുഫൊൺ യുവന്റസിൽ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബായ പി.സ്.ജി.യിൽ ആയിരുന്നു ബുഫൊൺ കളിച്ചത്. മൗറിസിയോ സർറി നടത്തിയ നാലാമത്തെ പ്രധാന സൈനിങ് ആണ് ബഫ്ഫോണിന്റേതു. നേരത്തെ റാംസെ, റബിയോ, ഹിഗുവൈൻ എന്നിവരെ ട്യൂറിനിൽ എത്തിക്കാൻ യുവന്റസിന് സാധിച്ചിരുന്നു. പോളണ്ടിന്റെ സ്കേഷേണി നല്ല ഗോളിയാണെങ്കിലും ബഫ്ഫോണിന്റെ വരവ് കാണികളെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
ഇറ്റലിയുടെ ഇതിഹാസ താരമായി മാറിക്കഴിഞ്ഞ ജോലിയാണ് ബുഫൊൺ. 2006 ലോക കപ്പ് ജേതാവ് കൂടി ആണ് അദ്ദേഹം. യുവെന്റ്സുമായി 6 തവണ സെറി എ കിരീടം നേടിയിട്ടായിരുന്നു ഫ്രാൻസിലേക്കുള്ള കൂടുമാറ്റം. മികവുള്ള കളിക്കാർ മാത്രമല്ല ആരാധകരുടെ പ്രിയപ്പെട്ടവരും ടീമിൽ വേണം എന്ന സർറിയുടെ നിലപാടാണ് ബുഫൊണിന്റെ തിരിച്ചു വരവിനു കളമൊരുക്കിയത്. അടിപ്പിച്ചു 7 തവണ ഇറ്റാലിയൻ ചാമ്പ്യന്മാർ ആയെങ്കിലും ചാമ്പ്യൻസ് ലീഗ് യുവന്റസിന് അന്യമായി തന്നെ നിലനിൽക്കുന്നു. റൊണാൾഡോയെ എത്തിച്ചെങ്കിലും കഴിഞ്ഞ തവണ അയാക്സിനോട് അവർ ക്വാർട്ടറിൽ പുറത്തിയിരുന്നു.ചാമ്പ്യൻസ് ലീഗ് തന്നെയാണ് അവരുടെ ഈ വർഷത്തെ ലക്ഷ്യവും. ഏതായാലും യൂറോപ്പിലെ തന്നെ ഏറ്റവും ആവേശമുണർത്തുന്ന ടീമുകളിൽ ഒന്നായി യുവന്റസ് ഇതോടെ മാറിക്കഴിഞ്ഞിരിക്കുന്നു.