മാൻ യുണൈറ്റഡ് ലെനി യോറോയുടെ ട്രാൻസ്ഫർ സ്ഥിരീകരിച്ചു
ഫ്രഞ്ച് ലീഗ് 1 ടീമായ ലില്ലിൽ നിന്ന് 18 കാരനായ ഡിഫൻഡർ ലെനി യോറോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കി.ഇന്നലെ ആണ് റി ക്ലബുകളും വാര്‍ത്ത ഒഫീഷ്യല്‍ ആക്കി അറിയിച്ചത്.ഫ്രാൻസിലെ അണ്ടർ-21 ഇൻ്റർനാഷണൽ താരത്തിന് വേണ്ടി യുണൈറ്റഡ് നല്‍കിയത് 62 മില്യണ്‍ യൂറോ ആയിരുന്നു.കൂടാതെ ആഡ്-ഓണുകളിൽ 8 മില്യൺ യൂറോയും ഉള്‍പ്പെടുന്നു.
റയൽ മാഡ്രിഡിൻ്റെ താൽപ്പര്യം വകവയ്ക്കാതെ ആണ് യോറോ യുണൈറ്റഡിൽ ചേർന്നത്.ഞായറാഴ്ച ബൊലോഗ്നയിൽ നിന്ന് സൈൻ ചെയ്ത ജോഷ്വ സിർക്സിയ്ക്കൊപ്പം ഓൾഡ് ട്രാഫോർഡിൽ ഡിഫൻഡർ ചേരും.കരിയറിൻ്റെ തുടക്കത്തിൽ തന്നെ ഇത്രക്ക് വലിയ ക്ലബിനെ സൈന്‍ ചെയ്യാന്‍ കഴിഞ്ഞത് വലിയ നേട്ടമായി താന്‍ കാണുന്നു എന്നു താരം പറഞ്ഞു.തനിക്ക് കരിയര്‍ എങ്ങനെ കുത്തനെ ഉയര്‍ത്താന്‍ കഴിയും എന്ന കാര്യത്തിലും ഒരു ഫൂള്‍ പ്രൂഫ് ബ്ലൂപ്രിന്റ് ക്ലബ് അധികൃതര്‍ നല്കി എന്നും അദ്ദേഹം പറഞ്ഞു.