ലിവര്‍പൂളിനെ മുട്ടുകുത്തിച്ച് മാറ്റ്സ് വൈഫറിനെ സൈന്‍ ചെയ്ത് ബ്രൈട്ടന്
ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ ഡിഫൻസീവ് മിഡ്ഫീൽഡർ മാറ്റ്സ് വൈഫറിനെ ഫെയ്നൂർഡിൽ നിന്ന് സൈന്‍ ചെയ്തു.24-കാരനായ നെതർലൻഡ്സ് ഇൻ്റർനാഷണൽ താരത്തിനെ 30 മില്യൺ യൂറോയ്ക്ക് ആണ് വിറ്റത് എന്നു ഫെയ്നൂർദ് സ്ഥിരീകരിച്ചു.വെള്ളിയാഴ്ച മെഡിക്കൽ പൂർത്തിയാക്കാൻ ഇംഗ്ലണ്ടിലേക്ക് പോയതിന് ശേഷം 2029 ജൂൺ വരെ അമെക്സ് സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ കരാറിൽ വൈഫർ സൈന്‍ ചെയ്തു.
മുൻ ഫെയ്നൂർഡ് ബോസ് ആർനെ സ്ലോട്ട് നിയന്ത്രിക്കുന്ന ലിവർപൂളിൽ നിന്നുള്ള ഓഫര്‍ ഒഴിവാക്കി കൊണ്ടാണ് ഡച്ച് താരം ബ്രൈട്ടനില്‍ ചേര്‍ന്നത്.തന്റെ പ്രിയ ശിഷ്യന് ആയ മാട്ട്സുമായി ഒന്നിക്കാന്‍ കഴിയാത്തതിന്റെ നീരസം മാനേജര്‍ക്കുണ്ട്.ജനുവരിയിൽ അത്ലറ്റിക്കോ മാഡ്രിഡിൽ ചേരാനുള്ള അവസരം നിരസിച്ച വൈഫർ, 2022-23-ൽ സ്ലോട്ടിന് കീഴിൽ എറെഡിവിസി കിരീടം നേടി, രണ്ട് സീസണുകളിലായി 79 മത്സരങ്ങൾ കളിച്ച് ഒമ്പത് ഗോളുകളും 11 അസിസ്റ്റുകളും നേടിയതിന് ശേഷം ആണ് അദ്ദേഹം ഈ ക്ലബ് വിടുന്നത്.