” ഇപ്പോഴും ഫൂട്ബോള്‍ കളിയ്ക്കാന്‍ കഴിയുന്നു എന്നത് ഒരു വരം ആണ് “
35 വയസ്സിന് മുകളില്‍ ഫൂട്ബോള്‍ കളിയ്ക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ് എന്നും ഇത് കൂടാതെ പോര്‍ച്ചുഗല്‍ ഫൂട്ബോള്‍ ടീമില്‍ കളിക്കുന്നത് തന്റെ എക്കാലത്തെയും വലിയ സ്വപ്നം ആണ് എന്നും സൂപ്പര്‍സ്റ്റാര്‍ റൊണാള്‍ഡോ വെളിപ്പെടുത്തി.ഇന്നലെ നടന്ന സൌഹൃദ മല്‍സരത്തില്‍ ഐര്‍ലന്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് താരം ഇത് വെളിപ്പെടുത്തിയത്.
“ഈ പോര്‍ച്ചുഗല്‍ ടീമിനോട് എനിക്കു പ്രണയം ആണ്.2004 ല്‍ ആണ് ഞാന്‍ ആദ്യമായി ഈ ടീമില്‍ എത്തുന്നത്.ഇവര്‍ക്ക് വേണ്ടി എത്ര ഗോള്‍ നേടിയാലും എനിക്കു അത് മതിയാകുന്നില്ല.ഇവരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് എനിക്കു ഉണ്ട്.2016 യൂറോ നേടിയത് എനിക്കു വളരെ പ്രിയപ്പെട്ട ഓര്‍മയാണ്.അതുപോലെ തന്നെ ഈ യൂറോയും അവിസ്മരണീയം ആക്കാന്‍ ഞാന്‍ ശ്രമം നടത്തും.എന്റെ കാലില്‍ അത്രക്ക് ഫൂട്ബോള്‍ മിച്ചം ഇല്ല എന്നത് അറിഞ്ഞതിന് ശേഷം ഓരോ കളിയും ഞാന്‍ ആസ്വദിക്കാന്‍ ശ്രമിക്കുകയാണ്. “റൊണാള്‍ഡോ പറഞ്ഞു.