തങ്ങളുടെ ബാറ്റിംഗ് നിരയ്ക്ക് 200 റൺസ് പിന്തുടരാനാകുമെന്ന് അഫ്ഗാനിസ്ഥാൻ നായകൻ റാഷിദ് ഖാൻ
ഉഗാണ്ടയ്ക്കെതിരായ ടി20 ലോകകപ്പ് 2024 ഓപ്പണറിനായി അഫ്ഗാനിസ്ഥാൻ തയ്യാറെടുക്കുമ്പോൾ ഒരു 20 ഓവര്‍ മല്‍സരം കളിക്കുവാനുള്ള ബോധ്യം തന്റെ ടീമിന് ഉണ്ട് എന്ന് ക്യാപ്റ്റൻ റാഷിദ് ഖാൻ വിശ്വസിക്കുന്നതായി പറഞ്ഞു.സന്നാഹ മത്സരത്തിൽ ട്രിനിഡാഡിൽ സ്കോട്ട്ലൻഡിനെതിരെ വിജയിച്ച ആത്മവിശ്വാസത്തിൽ ആണ് അഫ്ഗാനിസ്ഥാൻ ടീം. എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും മികവ് പുലർത്തിയാണ് അവര്‍ ജയം നേടിയത്.
“മുമ്പ്, ഞങ്ങൾ ബാറ്റിംഗ് ഏരിയയിൽ അൽപ്പം ബുദ്ധിമുട്ടിയിരുന്നു. ഞങ്ങളുടെ ബൗളർമാർ ഒരുപാട് കാര്യങ്ങൾ ചെയ്യുകയും ഗെയിമുകൾ ജയിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യുമായിരുന്നു. പിന്നീട്, ടീമിലേക്ക് യുവ ബാറ്റര്‍മാര്‍ എത്തി.പ്രത്യേകിച്ച് അണ്ടർ 19 ക്രിക്കറ്റിൽ നിന്നും.അവര്‍ ടീമിന് പ്രയോജനപരമായി ബാറ്റ് വീശാന്‍ ആരംഭിച്ചു.ലോകത്തെ പല പിച്ചിലും കളിച്ച അവര്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ മികച്ച താരങ്ങളില്‍ ഇടം നേടി കഴിഞ്ഞു.ഈ ടീമിന് 200 റണ്‍സ് ചേസ് ചെയ്യണം എങ്കില്‍ പോലും ഈ ബാറ്റര്‍മാരുടെ സാന്നിധ്യം എനിക്കു സമാധാനം നല്കുന്നു.”