ഇന്നറിയാം യൂറോപ്പ ചാംപ്യന്‍മാരേ !!!!!!!
തോൽവിയില്ലാതെ 51 ഗെയിമുകൾക്ക് ശേഷം, ഇന്ന് നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിൽ, അറ്റലാൻ്റ ബിസിയെ നേരിടാന്‍ ബയേർ ലെവർകുസൻ ഇറങ്ങും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഈ രണ്ടു ടീമുകള്‍ ചരിത്രത്തില്‍ ഇതുവരെ രണ്ടു തവണ മാത്രമേ ഏറ്റുമുട്ടിയിട്ടുള്ളൂ.രണ്ടു മല്‍സരങ്ങളിലും ജയം നേടിയത് അറ്റ്ലാന്റ തന്നെ ആണ്.
എന്നാല്‍ ഇന്നതെ മല്‍സരത്തില്‍ ഫേവറിറ്റ്സ് ആയിട്ട് ഉള്ളത് ബയര്‍ ലവര്‍കുസന്‍ ആണ്.സാബി അലോണ്‍സോക്ക് കീഴില്‍ ഒരു യൂറോപ്പിയന്‍ പവര്‍ ഹൌസ് ക്ലബ് ആയി മാറിയിരിക്കുകയാണ് ജര്‍മന്‍ ക്ലബ്.രണ്ട് വർഷം മുമ്പ് സാബി അലോൺസോ ചുമതലയേറ്റപ്പോൾ ടേബിളിൻ്റെ താഴത്തെ പകുതിയിൽ ഉള്ള ഒരു ക്ലബ് ആയിരുന്നു ലേവര്കുസന്.മുമ്പ് അഞ്ച് തവണ ബുണ്ടസ്ലിഗ റണ്ണേഴ്സ് അപ്പായ ലെവർകുസൻ ബയേൺ മ്യൂണിക്കിൻ്റെ 11 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചിട്ടുള്ള വരവാണ്.ലീഗ് മല്‍സരങ്ങള്‍ കൂടാതെ നോക്കൌട്ട് റൌണ്ടിലും ജര്‍മന്‍ ക്ലബിന്റെ ഫോം വളരെ മികച്ചത് ആണ്.എക്സ്ട്രാ മിനുറ്റ് വരെയും പൊരുതുന്ന അവര്‍ റയല്‍ മാഡ്രിഡിന്റെ പോരാട്ട വീര്യത്തെ വെല്ലുന്ന പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്.






































