ഐപിഎല്‍ 2024 ; ചെന്നൈയെ തളച്ച് പഞ്ചാബ് കിങ്സ്
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പാടുപ്പെടുന്ന ചെന്നൈയും പഞ്ചാബും തമ്മില്‍ ഉള്ള മല്‍സരത്തിന്റെ ആദ്യ ഇന്നിംഗ്സ് പൂര്‍ത്തിയായി.ടോസ് നേടി ആദ്യ ബോള്‍ ചെയ്ത പഞ്ചാബ് ചെന്നൈയെ 162 റണ്‍സിന് ഒതുക്കി.നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് അത് നേടാനേ കഴിഞ്ഞുള്ളൂ.ഓപ്പണര്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗൈക്കാവദ് മാത്രമാണു ചെന്നൈ നിരയില്‍ അല്പം എങ്കിലും മാന്യമായി ബാറ്റ് ചെയ്തത്.
9 ഓവര്‍ വരെ ഗൈക്കാവദ് – രഹാനെ സഖ്യം ബാറ്റ് ചെയ്തു എങ്കിലും അവര്‍ക്ക് സ്കോറിനെ വല്ലാതെ മുന്നോട്ട് എത്തിക്കാന്‍ കഴിഞ്ഞില്ല.രഹാനെ പോയതോടെ നായകന് പിന്തുണ നല്കാന് ആര്‍ക്കും തന്നെ കഴിഞ്ഞില്ല.കുറച്ചു എങ്കിലും പൊരുതാന്‍ ശ്രമം നടത്തിയത് മോയീന്‍ അലി(15),ധോനി (14) എന്നിവര്‍ ആണ്.മികച്ച അച്ചടക്കത്തോടെ പന്ത് എറിഞ്ഞ റബാഡ,രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ എന്നിവര്‍ ആണ് ചെന്നൈയെ വമ്പന്‍ അടിക്ക് മുതിരാന്‍ സമ്മതിക്കാതെ ഇരുന്നത്.ഇതില്‍ ചാഹറും , ഹർപ്രീത് ബ്രാറും ഈ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.