വാര്‍ണര്‍ അടിച്ചിട്ടു , സാമ്പ എറിഞ്ഞിട്ടു ; വിന്‍ഡീസിനെതിരെ ആദ്യ ടി20 യില്‍ വിജയം നേടി ഓസീസ്
ഡേവിഡ് വാര്‍ണര്‍ , ആഡം സാമ്പ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ മൂലം ആദ്യ ടി 20 മല്‍സരത്തില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ഓസീസ്.പതിനൊന്നു റണ്‍സ് വിജയം നേടിയ മല്‍സരത്തില്‍ വാര്‍ണര്‍ തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.അദ്ദേഹം ഓസീസിന് വേണ്ടി 100 ടി 20 മല്‍സരം ആണ് കളിക്കുന്നത്.
214 എന്ന വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് തുടക്കത്തില്‍ ഓസീസ് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു.8 ഓവറില്‍ സ്കോര്‍ 80 കടത്തിയ അവരുടെ ശനിദിശ ആരംഭിച്ചത് സാമ്പയുടെ വരവോടെ ആണ്.89 റൺസ് കൂട്ടുകെട്ടിന് ശേഷം ജോൺസൺ ചാൾസ് 42-ന് സാമ്പയ്ക്കും ബ്രാൻഡൻ കിംഗ് 53-ന് മാർക്കസ് സ്റ്റോയിനിസിനുമെതിരെ വീണപ്പോൾ കരീബിയന്‍ ടീമിന്റെ ശക്തി എല്ലാം ചോര്‍ന്ന് പോകുന്നത് പോലെ തോന്നി.അതിനു ശേഷം തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ട്ടപ്പെട്ട വിന്‍ഡീസ് പോരാട്ടം 202 റണ്‍സില്‍ അവസാനിച്ചു.ജേസണ്‍ ഹോള്‍ഡര്‍ (15 പന്തില്‍ 34 റണ്‍സ് ) മാത്രമാണ് വാലറ്റത് വിന്‍ഡീസിന് വേണ്ടി കുറച്ചു എങ്കിലും പോരാടിയത്.






































