ട്രാൻസ്ഫർ ന്യൂസ് : കാത്തിരിപ്പിനു വിരാമം, പെപ്പെ ആർസെനലിനു സ്വന്തം
ലില്ലി സ്ട്രൈക്കർ പെപ്പയെ അന്നൗൻസ് ചെയ്തുകൊണ്ട് ദിവസങ്ങൾ നീണ്ട ആകാംക്ഷക്ക് വിരാമമിട്ട് ആർസെനാൽ. ഗണ്ണേഴ്സ് ജേഴ്സിയിൽ ഉള്ള താരത്തിന്റെ ഒഫീഷ്യൽ വീഡിയോ അൽപനേരം മുന്നേ ആർസെനൽ പുറത്തുവിട്ടു. പെപ്പെയുടെ 72മില്യൺ പൗണ്ട് ഡീലോടുകൂടി ആർസെനലിന്റെ ഈ സീസണിലെ സൈനിംഗുകൾ 4ആയി. നേരത്തെ തന്നെ മാർട്ടിനെല്ലി, സെബാലോസ്, വില്യം സലീബ എന്നിവരെ ആർസെനാൽ ടീമിലെത്തിച്ചിരുന്നു.






































