Foot Ball Top News transfer news

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : പെപ്പെയുടെ മെഡിക്കൽ ഇന്ന്, മുസ്താഫി മൊണാക്കോയിലേക്ക്

July 30, 2019

author:

ആർസെനൽ ട്രാൻസ്ഫർ ന്യൂസ്‌ : പെപ്പെയുടെ മെഡിക്കൽ ഇന്ന്, മുസ്താഫി മൊണാക്കോയിലേക്ക്

ആർസെനൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് ഇന്ന് വരുന്ന ട്രാൻസ്ഫർ റൂമർസ്. നിക്കൊളാസ് പെപ്പെ ആര്സെനാലുമായി ധാരണയിലേക്ക് എന്ന വാർത്ത കഴിഞ്ഞ വാരം ട്രാൻസ്ഫർ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ ചുരുങ്ങിയ ട്രാൻസ്‌ഫർ ബഡ്ജറ്റുമായി £72മില്യൺ വിലയുള്ള ലില്ലിയുടെ സ്‌ട്രൈക്കർ പെപ്പയെ ഗണ്ണേഴ്‌സ്‌ സ്വന്തമാക്കുന്നു എന്ന വാർത്ത അവിശ്വസിനീയതയോടെയാണ് ഫാൻസ്‌ അടക്കം ഉൾക്കൊണ്ടത്. എന്നാൽ ആ വാർത്ത അധികം വൈകാതെ തന്നെ ഔദ്യോഗികമാവും എന്ന സൂചനകളാണ് പെപ്പെയുമായ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്നത്. താരം മെഡിക്കലിനായി ലണ്ടനിലേക്ക് തിരിച്ചു എന്ന് പ്രമുഖ ബിബിസി ജേർണലിസ്റ്റ് ഡേവിഡ് ഓൺസ്റ്റീൻ ട്വീറ്റ് ചെയ്തു.പെപ്പെ ആർസെനാൽ ആരാധകർക്കൊരു വിരുന്നാകും എന്ന് പെപ്പെയുടെ ലില്ലിയിലെ സഹതാരം ജോസ് ഫോൺടെയും പ്രതികരിക്കുകയുണ്ടായി.

മറ്റൊരു റൂമർ ആര്സെനലിന്റെ ഫ്ലോപ്പ് ഡിഫൻഡർ സ്‌കോഡ്രൻ മുസ്താഫിക്കു വേണ്ടി ഫ്രഞ്ച് ക്ലബ്ബായ മൊണാകോ രംഗത്ത് വരുന്നു എന്നതാണ്. താരം മൊണാക്കോയിലേക്ക് പോകുന്നു എന്നുള്ള ഒരു പോസ്റ്റിനു ആർസെനാൽ താരം അബാമേയാങ്ങ് ലൈക്‌ ചെയ്തു എന്നതും ട്രാൻസ്ഫർ ന്യൂസ്‌ ശെരിയാണ് എന്ന നിലക്ക് പ്രചരിക്കുന്നുണ്ട്.

2016ഇൽ 35മില്യൺ പൗണ്ടിന് ടീമിലെത്തിയ മുസ്താഫി കഴിഞ്ഞ 3 സീസണുകളിലും പ്രതിരോധത്തിലെ പിഴവുകൾ കാരണം നിരന്തരം ഫാൻസിന്റെ പഴിചാരലുകൾക്ക് വിധേയനാണ്. അടുത്ത വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യം വയ്ക്കുന്ന ടീമിന് സെന്റർബാക്ക്,ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനിൽ കുറച്ചുകൂടി മികച്ച താരങ്ങൾ ആവശ്യമാണെന്നിരിക്കെ സാമ്പത്തികമായി ഞെരുങ്ങി നിൽക്കുന്ന ആർസെനൽ ക്ലബ്‌ നിലവിൽ 27മില്യൺ പൗണ്ട് വിലയിട്ടിരിക്കുന്ന മുസ്താഫിക്കു വേണ്ടി ന്യായമായ ഓഫറുമായി മറ്റു ടീമുകൾ സമീപിച്ചാൽ ട്രാൻസ്ഫർ ഡെഡ്ലൈനിന് മുന്നേ കൈമാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

Leave a comment