രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിമുത് കരുണരത്നെ ശ്രീലങ്കന്‍ ഒഡി ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു
രണ്ട് വർഷത്തിലേറെയായി ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്ത ഓപ്പണിംഗ് ബാറ്റിംഗ് താരം ദിമുത് കരുണരത്നെയെ ശ്രീലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചു.2023 മാർച്ചിൽ കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്ന് ന്യൂസിലൻഡ് പര്യടനം നഷ്ടമായ ഫാസ്റ്റ് ബൗളർ ദുഷ്മന്ത ചമീരയും ശ്രീലങ്കന്‍ ടീമിലേക്ക് തിരിച്ചെത്തുന്നുണ്ട്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ശ്രീലങ്കയുടെ ഒഡി മത്സരം ആരംഭിക്കാന്‍ പോകുന്നത് ഈ വെളിയാഴ്ച്ചയാണ്.2023 ക്രിക്കറ്റ് ലോകക്കപ്പ് ഒക്ടോബറില്‍ ആരംഭിക്കാന്‍ ഇരിക്കെ സെലക്ടർമാർ അനുഭവ സമ്പത്തുള്ള താരങ്ങള്‍ക്ക് അവസരം നല്കാന് ഒരുങ്ങുകയാണ്.ഇതുവരെ ലോകക്കപ്പ് യോഗ്യത നേടാത്ത ശ്രീലങ്കക്ക് അടുത്ത മാസം സിംബാബ്വെയില് നടക്കാന്‍ പോകുന്ന യോഗ്യത മത്സരത്തില്‍ പങ്കെടുക്കേണ്ടി വരും.2019 ലോകക്കപ്പ് എഡിഷനിൽ ശ്രീലങ്കയുടെ ക്യാപ്റ്റന്‍ ആയിരുന്നു ദിമുത് കരുണരത്നെ.ഇത് കൂടാതെ വെറ്ററന്‍ താരമായ ഏഞ്ചല്‍ മാത്യൂസിനെയും ശ്രീലങ്കന്‍ ബോര്‍ഡ് തിരിച്ചു വിളിച്ചിട്ടുണ്ട്.അഫ്ഗാന് പരമ്പര താരങ്ങള്‍ക്ക് ട്രാക്കില്‍ തിരിച്ചെത്താന്‍ പറ്റിയ അവസരം ആയിരിക്കും എന്നും ശ്രീലങ്കന്‍ ബോര്‍ഡ് കരുതുന്നു.






































