പാകിസ്ഥാന് മുന്നിൽ 153 റൺസ് വിജയലക്ഷ്യം ഒരുക്കി ന്യൂസിലൻഡ്
ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബാറ്റിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ ന്യൂസീലൻഡ്. 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് ന്യൂസിലൻഡ് നേടിയത്. സിഡ്നിയില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ കിവീസിന് ഡാരില്‍ മിച്ചല്‍ (53), കെയ്ന്‍ വില്യംസണ് (43) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഷഹീന് അഫ്രീദി പാകിസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഒരു മാറ്റം പോലും വരുത്താതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.
മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. ആദ്യ ബോളിൽ നാല് റൺസ് നേടിയ ഫിൻ അലൻ ഷഹീൻ അഫ്രീദിയുടെ മൂന്നാം ബോളിൽ ഔട്ടായതോടെ ന്യൂസിലൻഡ് സമ്മർദത്തിലാഴുകയായിരുന്നു. ഡാരിൽ മിച്ചൽ 53 (35 പന്തിൽനിന്ന്), ഡെവൺ കോൺവേ 21 (20 പന്തിൽ), ഗ്ലെൻ ഫിലിപ്സ് 6 (8 പന്തിൽ), കെയ്ൻ വില്യംസൻ 46 (42 പന്തിൽ), എന്നിങ്ങനെയാണ് റൺസ് നേട്ടം. മുഹമ്മദ് നവാസും ഷഹീൻ അഫ്രീദിയും പാക്കിസ്ഥാനുവേണ്ടി വിക്കറ്റ് വീഴ്ത്തി.