മുൻനിര വീണു, സെമിയിൽ ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടം
ടി20 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ ന്യൂസിലന്‍ഡിന് തകര്‍ച്ചയോടെ തുടക്കം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 87 എന്ന നിലയിലാണ്. ഡാരില്‍ മിച്ചല്‍ (21), കെയ്ന്‍ വില്യംസണ് (34) എന്നിവരാണ് ക്രീസില്‍.
ഫിന് അലന് (4), ഡെവോണ്‍ കോണ്‍വെ (21), ഗ്ലെന്‍ ഫിലിപ്സ് (6) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഷഹീന് അഫ്രീദി, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും അവസാന സൂപ്പര്‍-12 മത്സരത്തിലെ അതേ പ്ലേയിംഗ് ഇലവനെ ഇന്നും അണിനിരത്തിയിരിക്കുന്നത്.
ടീം ന്യൂസീലൻഡ്: ഫിൻ അലൻ, ഡെവൺ കോൺവേ, കെയ്ൻ വില്യംസൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജയിംസ് നീഷം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ഇഷ് സോധി, ലോക്കി ഫെർഗൂസൻ, മാർട്ടിൻ ഗുപ്ടിൽ, ആദം മിൽനെ, മൈക്കിൾ ബ്രെയ്സ്വെൽ, മാർക്ക് ചാപ്മാൻ.
ടീം പാക്കിസ്ഥാൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികർ അഹമ്മദ്, മുഹമ്മദ് നവാസ്, ശദാബ് ഖാൻ, മുഹമ്മദ് വസീം, നസീം ഷാ, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്, ഷഹീൻ അഫ്രീദി, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹസ്നൈൻ, ഹൈദർ അലി, ആസിഫ് അലി.