രാഹുലിന് ഫിഫ്റ്റി, ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ
ടി20 ലോകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ മികച്ച നിലയിൽ. തുടക്കം മോശമായിരുന്നുവെങ്കിലും രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച കെഎൽ രാഹുലും വിരാട് കോലിയുമാണ് ഇന്ത്യയുടെ രക്ഷകരായത്. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് പവര്‍ പ്ലേയില്‍ നഷ്ടമായത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലാണ്. 25 പന്തിൽ നിന്നും 30 റൺസുമായി വിരാട് കോലിയും 15 പന്തിൽ നിന്നും 30 റൺസുമായി സൂര്യകുമാർ യാദവുമാണ് ക്രീസിൽ. 32 പന്തിൽ നിന്നും 50 റൺസ് നേടിയ കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനം നഷ്ടമായത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ഹൂഡയ്ക്ക് പകരം അക്സര്‍ പട്ടേല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടി.സൗമ്യ സര്‍ക്കാരിന് പകരം ഷരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിന്റെ അന്തിമ ഇലവനിലെത്തി.