Cricket cricket worldcup Cricket-International Top News

ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുമെന്ന് അക്തർ

October 28, 2022

author:

ടി20 ലോകകപ്പ്: ഇന്ത്യ സെമിയിൽ തോറ്റ് പുറത്താകുമെന്ന് അക്തർ

ഇന്ത്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്ത്യ തോറ്റു പുറത്താകുമെന്ന പ്രവചനവുമായി മുന്‍ പാക് താരം ഷുഐബ് അക്തര്‍. പാക് തോല്‍വിയുടെ നിരാശ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

പാകിസ്ഥാന്റെ തോല്‍വി ശരിക്കും നിരാശാജനകമാണ്. പാകിസ്ഥാന്‍ ഈ ആഴ്ച്ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സെമി ഫൈനല്‍ കളിച്ച് ഇന്ത്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര മികച്ച ടീം ഒന്നുമല്ലെന്നും അക്തര്‍ പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ പാകിസ്ഥാന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മുതല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെ വരെ അക്തര്‍ വിമര്‍ശിച്ചു.

യോഗ്യതയില്ലാത്ത കളിക്കാരെ വരെ ബോര്‍ഡ് ടീമിലെടുത്തുവെന്നും അക്തര്‍ കുറ്റപ്പെടുത്തി. സെമിയില്‍ തോറ്റ് ഇന്ത്യ നാട്ടിലേക്ക് തിരിക്കുമെന്ന അക്തറിന്റെ അഭിപ്രായപ്രകടനത്തിനെതിരേ ഇന്ത്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Leave a comment