തുടര്‍ച്ചയായ മഴ, അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ രംഗത്ത്
ടി20 ലോകകപ്പില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍നടക്കുന്ന മത്സരങ്ങള്‍ തുടര്‍ച്ചയായി മഴ മൂലം തടസപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ രംഗത്ത്. രാവിലെ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്-അയര്‍ലന്‍ഡ് പോരാട്ടവും മഴമൂലം ഉപേക്ഷിച്ചപ്പോൾ നിർണായകമായ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പര്‍ 12 പോരാട്ടവും എംസിജിയില്‍ മഴമൂലം ഇതുവരെ ആരംഭിക്കാനായിട്ടില്ല.
ഈ അവസരത്തിലാണ് അതൃപ്തി പ്രകടിപ്പിച്ച് ഇംഗ്ലണ്ട് മുന്‍ നായകന് മൈക്കല്‍ വോണ്‍ രംഗത്ത് എത്തുന്നത്. സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതില്‍ വലിയ പ്രാധാന്യമുള്ള ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ ഇരു ടീമുകള്‍ക്കും അത് തിരിച്ചടിയാവും.
ഈ സാഹചര്യത്തില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ മേല്‍ക്കൂരകള്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന് മൈക്കല്‍ വോണ്‍. ഓസ്ട്രേലിയയില്‍ മഴക്കാലമാണിപ്പോള്‍. മെല്‍ബണ്‍ സ്റ്റേഡിയത്തിന് മേല്ക്കൂരയുണ്ട്. ഈ സമയത്ത് അത് ഉപയോഗിക്കുന്നതല്ലെ ബുദ്ധിപരമായ കാര്യമെന്ന് മൈക്കല്‍ വോണ്‍ ട്വീറ്റിലൂടെ ചോദിച്ചു.






































