ടി20 ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ
ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് റോബിൻ ഉത്തപ്പ. ടീം ഇന്ത്യ സെമിയിൽ എത്തില്ലെന്ന് മുൻതാരത്തിന്റെ അഭിപ്രായം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവർ സെമി ഫൈനലിൽ എത്തുമെന്നാണ് ഉത്തപ്പയുടെ പ്രവചനം.
കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റ് തുടങ്ങിയതാണ് ഇന്ത്യക്ക് അന്ന് തിരിച്ചടിയായത്. 2007ലെ ടി20 പ്രഥമ ലോകകപ്പിൽ ഇന്ത്യ ജേതാക്കളായിരുന്നു. 2014-ൽ ഫൈനലിൽ തോറ്റപ്പോൾ, 2016-ൽ സെമിയിൽ പുറത്തായി.
ഇക്കുറി ലോകകപ്പില്‍ സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആവേശ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം എന്നത് ആരാധകരിലും താരങ്ങളിലും ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഇന്ത്യയുടെ അടുത്ത കളി നെതർലൻഡിനോടാണ്.






































