Cricket cricket worldcup Cricket-International Top News

ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന

October 22, 2022

author:

ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന

ഇന്ത്യ-പാക് പോരാട്ടത്തില്‍ പാകിസ്ഥാൻ നായകൻ ബാബർ അസമിന്റെ വിക്കറ്റെടുക്കുന്ന താരത്തെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഇന്ത്യയുടെ ഇടംകൈയന്‍ പേസറായ അര്‍ഷ്ദീപ് സിംഗായിരിക്കും ബാബറിനെ വീഴ്ത്തുക എന്നാണ് റെയ്നയുടെ പ്രവചനം. ബാബര്‍ മികച്ച കളിക്കാരനും മികച്ച നായകനുമാണ്. ടീമിനായി നിരവധി തവണ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിച്ചിട്ടുമുണ്ട്. പക്ഷെ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അര്‍ഷ്ദീപ് ബാബറിനെ വീഴ്ത്തുമെന്നാണ് എന്‍റെ പ്രതീക്ഷയെന്നാണ് ആ പ്രവചനം.

ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ ബാബറിനുള്ള ബലഹീനത കണക്കിലെടുത്താണ് റെയ്നയുടെ പ്രവചനം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരെ 12 തവണയാമ് ബാബര്‍ പുറത്തായത്. ടി20യിലെ പ്രഹരശേഷിയാകട്ടെ 133 മാത്രാണ് ബാബറിനുള്ളത്.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക് ജയത്തിന് ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്ററായമുഹമ്മദ് റിസ്‌വാനും ചേര്‍ന്നായിരുന്നു. പത്തു വിക്കറ്റിനായിരുന്നു അന്ന് പാക്കിസ്ഥാന്‍ ജയിച്ചു കയറിയത്. ഇത്തവണയും ബാബറും റിസ്‌വാനും മിന്നും ഫോമിലാണ്. അതുകൊണ്ടുതന്നെ തുടക്കത്തിലെ ഇരുവരെയും പുറത്താക്കിയാല്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാനാവും.

Leave a comment