ദിൽഷൻ മധുശങ്കയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ശ്രീലങ്കയുടെ ലോകകപ്പ് ടീമിൽ
ദിൽഷൻ മധുശങ്കയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ശ്രീലങ്കയുടെ ടി20 ലോകകപ്പ് ടീമിൽ. ഐസിസി പുരുഷ ടി20 ലോകകപ്പ് ഇവന്റ് ടെക്നിക്കൽ കമ്മിറ്റി ശ്രീലങ്കൻ ടീമിൽ മധുശങ്കയ്ക്ക് പകരക്കാരനായി ബിനുര ഫെർണാണ്ടോയ്ക്ക് അംഗീകരാവും ലഭിച്ചിട്ടുണ്ട്.
പകരക്കാരനെ ഔദ്യോഗികമായി ടീമിൽ ചേർക്കുന്നതിന് മുമ്പ് ഇവന്റ് ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നതിനാലാണ് ഈ നടപടി. ശ്രീലങ്കക്കായി ഒമ്പത് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫെർണാണ്ടോ ഉടൻ ശ്രീലങ്കയിൽ നിന്ന് പുറപ്പെട്ട് ഓസ്ട്രേലിയയിൽ ടീമിനൊപ്പം ചേരുമെന്ന് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ക്വാഡ്രിസെപ്സിന് പരിക്കേറ്റാണ് ദിൽഷൻ മധുശങ്ക മടങ്ങുന്നത്. ഏഷ്യാ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മധുശങ്കയുടെ പരുക്ക് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടിയാണ്. ടി20 ലോകകപ്പിലെ ആദ്യ യോഗ്യതാ മത്സരത്തിൽ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയെ അട്ടിമറിച്ച് നമീബിയ വിജയം നേടിയിരുന്നു.






































