ഐപിഎൽ താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്
2023 സീസണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം ഡിസംബര്‍ 16-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ വെച്ചായിരിക്കും ലേലം നടക്കുക. മൂന്ന് വര്‍ഷത്തിനുശേഷം ഐപിഎല്‍ ഹോം എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തും എന്നതാണ് 2023 സീസണിന്റെ പ്രത്യേകത.
മാര്‍ച്ച് അവസാന വാരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. താരലേലത്തില്‍ ഒരു ടീമിന് പരമാവധി മുടക്കാവുന്ന തുക 90 കോടിയില്‍ നിന്ന് 95 കോടിയായി ഉയര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വലിയ താരലേലം നടന്നതിനാല്‍ ഇത്തവണ ടീമുകളില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. ലേലത്തിൽ നായകൻ എംഎസ് ധോണിയുടെ വിശ്വസ്തനായ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സാണ് കഴിഞ്ഞ സീസണില്‍ കിരീടമുയര്‍ത്തിയത്. ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ് നയിച്ച രാജസ്ഥാന് റോയല്‍സിനെ തകര്‍ത്താണ് ടൈറ്റന്‍സ് കന്നിക്കിരീടം നേടിയത്.






































