സന്നാഹ പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും മിന്നും ജയം
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ പോരാട്ടങ്ങളില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും കിടിലൻ ജയം. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ മറുപടി ബാറ്റിംഗ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സിലൊതുങ്ങുകയായിരുന്നു.
സന്നാഹ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 62 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് ലോകകപ്പിനു മുന്നോടിയായി അഫ്ഗാന്റെ ആത്മവിശ്വാസം ഉയർത്തും. അതേസമയം ലോകകപ്പിനു മുന്നെ ബംഗ്ലാദേശ് ടീമിന് കടുത്ത സമ്മർദ്ദം നൽകുന്ന ഫലങ്ങളാണ് സമീപ കാലങ്ങളിൽ ടീമിന് ഉണ്ടാവുന്നത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. 46 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും 17 പന്തില്‍ 41 റണ്‍സടിച്ച മുഹമ്മദ് നബിയുമണ് അഫ്ഗാനുവേണ്ടി തിളങ്ങിയത്. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.മറുപടി ബാറ്റിംഗില്‍ 16 റണ്‍സെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോററായത്. അഫ്ഗാനുവേണ്ടി ഫസലുള്ള ഫാറൂഖി മൂന്നോവറില്‍ ഒമ്പത് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.






































