സന്നാഹ മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം
ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പന്‍ ജയം. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ കിവീസിനെ 98 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ മാര്ട്ടിന് ഗപ്ടിലും (26), ഗ്ലെന്‍ ഫിലിപ്സും (20),മൈക്കല്‍ ബ്രേസ്വെല്ലും (11) ഒഴികെ മറ്റാരും കിവീസ് നിരയില്‍ രണ്ടക്കം കടന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് (3) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക് ചാപ്മാന് (4) വന്നവഴി പോയത് കിവീസിന് തലവേദനയായി.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് മൂന്നോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടബ്രൈസ് ഷംസി മൂന്നോവറില്‍ ആറ് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ റിലീ റോസോയും(32 പന്തില്‍ 54*) റീസാ ഹെന്‍ഡ്രിക്കസും(24 പന്തില്‍ 27) ഏയ്ഡന്‍ മാര്‍ക്രവും(12 പന്തില്‍ 16) തകര്‍ത്തടിച്ചതോടെ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.






































