റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവുന്നതില്‍ സന്തോഷമെന്ന് ശാസ്ത്രി
മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലിക്ക് പകരം മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. ബിന്നി ലോകകപ്പ് ടീമില്‍ തന്റെ സഹതാരമായിരുന്നുവെന്നും അത്തരമൊരാള്‍ ബിസിസിഐയുടെ പ്രസിഡന്റാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നുംശാസ്ത്രി പറഞ്ഞു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായിരുന്ന റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവുന്നത് സ്വാഭാവിക തുടര്‍ച്ചയാണ്. അദ്ദേഹം പ്രസിഡന്റാവുന്നതില്‍ സന്തോഷമേയുള്ളു. കാരണം അദ്ദേഹം ലോകകപ്പ് ജേതാവാണ്. ഇതാദ്യമായാണ് ഒരു ലോകകപ്പ് ജേതാവ് ബിസിസിഐയെ നയിക്കാനെത്തുന്നത്. ബിസിസിഐ പ്രസിഡന്റാവാന്‍ റോജര്‍ ബിന്നി എന്തുകൊണ്ടും യോഗ്യനാണെന്നും ശാസ്ത്രി വ്യക്തമാക്കി.
ഒരു ക്രിക്കറ്റ് താരമായിരുന്ന വ്യക്തി എന്ന നിലയില്‍ കളിക്കാരുടെ താല്പര്യങ്ങള്ക്ക് അദ്ദേഹം പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. അദ്ദേഹം വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയിലുള്ള വ്യക്തിയല്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണെന്നും ശാസ്ത്രി പറഞ്ഞു.






































