പാകിസ്ഥാൻ പര്യടനത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഡിസംബറിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പാകിസ്ഥാൻ പര്യടനത്തിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ടിന്റെ സെലക്ഷൻ പാനൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022-ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ശേഷമായിരിക്കും ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ കളിക്കുന്നത്. ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ടീം അടുത്തിടെ പാകിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു. പരമ്പര 4-3 ന് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് മടങ്ങിയത്.
കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വൺ കിരീടം നേടിയ സറേ ഓൾറൗണ്ടർ വിൽ ജാക്ക്സിനെ പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2018 ലെ ഇംഗ്ലണ്ടിന്റെ ന്യൂസിലൻഡ് പര്യടനത്തിന് ശേഷം ആദ്യമായി ടെസ്റ്റ് ടീമിലേക്ക് വിളിക്കപ്പെട്ട ലിയാം ലിവിംഗ്സ്റ്റണിന്റെ സാന്നിധ്യവും ശ്രദ്ധേയമാവും. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടിംഗ്ഹാംഷെയർ ബാറ്റർ ബെൻ ഡക്കറ്റിനെയും ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം
ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ബെൻ ഫോക്സ്, വിൽ ജാക്സ്, കീറ്റൺ ജെന്നിംഗ്സ്, ജാക്ക് ലീച്ച്, ലിയാം ലിവിംഗ്സ്റ്റൺ, ജാമി ഓവർട്ടൺ, ഒല്ലി പോപ്പ്, ഒല്ലി റോബിൻസൺ, ജോ റൂട്ട്, മാർക്ക് വുഡ്.






































