Cricket Cricket-International Top News

ദക്ഷിണാഫ്രിക്കക്കും തലവേദന, ടി20 ലോകകപ്പിൽ നിന്നും ഡ്വയിന്‍ പ്രിട്ടോറിയസ് പരിക്കേറ്റ് പുറത്ത്

October 6, 2022

author:

ദക്ഷിണാഫ്രിക്കക്കും തലവേദന, ടി20 ലോകകപ്പിൽ നിന്നും ഡ്വയിന്‍ പ്രിട്ടോറിയസ് പരിക്കേറ്റ് പുറത്ത്

ടി20 ലോകകപ്പിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി. ഓള്‍ റൗണ്ടര്‍ ഡ്വയിന്‍ പ്രിട്ടോറിയസ് പരിക്കേറ്റ് പുറത്തായെന്നതാണ് പ്രോട്ടീസ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത. ഇന്ന് തുടങ്ങിയ ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലും പ്രിട്ടോറിയസ് ഉണ്ടായിരുന്നു. പ്രിട്ടോറിയസിന്‍റെ തള്ളവിരലിന് പൊട്ടലുണ്ടെന്ന് സ്കാനിംഗില്‍ സ്ഥിരീകരിച്ചിരുന്നു.

ദക്ഷിണാഫ്രിക്കക്കായി 30 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള 33കാരനായ പ്രിട്ടോറിയസ് 19.88 ശരാശരിയില്‍ 35 വിക്കറ്റ് എടുത്തിട്ടുണ്ട്. 30 മത്സരങ്ങളില്‍ 164.15 സ്ട്രൈക്ക് റേറ്റില്‍ 261 റണ്‍സും പ്രിട്ടോറിയസ് നേടിയിട്ടുണ്ട്. പ്രിട്ടോറിയസിന്‍റെ പകരക്കാരനെ ദക്ഷിണാഫ്രിക്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സ്റ്റാന്‍ന്‍ഡ് ബൈ ലിസ്റ്റിലുള്ള ബോണ്‍ ഫോര്‍ട്യുന്‍, മാര്‍ക്കോ ജാന്‍സണ്‍, ആന്‍ഡിലെ ഫെലുക്‌വായോ എന്നിവരില്‍ ആരെങ്കിലും പ്രിട്ടോറിയസിന്‍റെ പകരക്കാരനായി ലോകകപ്പ് ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബര്‍ 24ന് യോഗ്യതാ മത്സരം ജയിച്ച് എത്തുന്ന ടീമുമായാണ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ഇന്ത്യയും പാക്കിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ദക്ഷിണാഫ്രിക്കയും ഇടംപിടിച്ചിരിക്കുന്നത്.

Leave a comment