ഇൻഡോറിൽ ആശ്വാസ ജയം നേടിയെടുത്ത് ദക്ഷിണാഫ്രിക്ക
ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയെ 49 റണ്‍സിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു (2-1).
228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള് ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തിയപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത റിഷഭ് പന്ത് 14 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ ദീപക് ചാഹര്‍ 17 പന്തില്‍ 31 റണ്‍സെടുത്ത് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു.
21 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്ത് മികച്ച ഫോമിലായിരുന്ന കാര്‍ത്തിക്ക് കേശവ് മഹാരാജിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് ചിലപ്പോൾ ജയം നേടിയെടുക്കാനായിരുന്നേനെ. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയ്ന്‍ പ്രെറ്റോറിയസ് മൂന്നും വെയ്ന്‍ പാര്‍ണല്‍, എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.






































